ഇന്ന് പൊന്നിൻചിങ്ങമാസത്തിലെ തിരുവോണം. കള്ളവും ചതിയുമില്ലാത്ത ഒരു കാലത്തിന്റെ ഓര്മ പുതുക്കുന്ന ദിനം. മാവേലിയെ വരവേല്‍ക്കാൻ മലയാളക്കര ഒന്നടങ്കം ഒരുങ്ങി.
കാർഷികസമൃദ്ധിയുടെ നിറവിലായിരുന്നു മലയാളി മുമ്പ് ഓണം കൊണ്ടാടിയിരുന്നത്. കൃഷിയും കാര്‍ഷികസമൃദ്ധിയും പഴങ്കഥയായി മാറിയിട്ടും ഓണാഘോഷങ്ങള്‍ക്ക് പൊലിമ ഒട്ടും കുറവില്ല.
കോവിഡ് മഹാമാരിയിൽ പൂർണമായും മുങ്ങിപ്പോയ ഓണക്കാലത്തിന്റെ നഷ്ടസ്മൃതികൾ മറികടക്കാൻ പതിന്മടങ്ങ് ആവേശത്തോടെയാണ് ഇത്തവണ ഓണം ആഘോഷിക്കുന്നത്.
ഏവർക്കും കെ ന്യുസിൻ്റെ ഓണാശംസകൾ