പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതി കോടതിയിൽ നിന്ന് മുങ്ങിയിട്ട് നാല് ദിവസം; പോലീസ് അന്വേഷണം ഊർജിതമാക്കി



പട്ടാമ്പി: പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ ശിക്ഷാവിധി കേട്ടശേഷം  കോടതിയില്‍നിന്ന് മുങ്ങിയ പ്രതിയെ നാല് ദിവസം കഴിഞ്ഞിട്ടും കണ്ടെത്താനായില്ല.

കൂറ്റനാട് ആമക്കാവ് സ്വദേശി കുണ്ടുപറമ്പില്‍ ഹരിദാസനാണ് (39) കോടതിയിൽ നിന്ന് രക്ഷപ്പെട്ടത്. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. ഇയാളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ പട്ടാമ്പി സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് പറഞ്ഞു.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിക്കുനേരെ ലൈംഗിക അതിക്രമം കാണിച്ച കേസില്‍ കഴിഞ്ഞ ശനിയാഴ്ച പട്ടാമ്പി പോക്‌സോ അതിവേഗകോടതി ഹരിദാസന് 10 വര്‍ഷം തടവും ഒരുലക്ഷംരൂപ പിഴയും ശിക്ഷവിധിച്ചിരുന്നു.

ജാമ്യംനേടി പുറത്തിറങ്ങിയ ഹരിദാസന്‍ കേസ് പരിഗണിക്കുന്നതിനാല്‍ കോടതിയിൽ എത്തിയതായിരുന്നു. എന്നാൽ ശിക്ഷാവിധി കേട്ടശേഷം രക്ഷപ്പെടുകയായിരുന്നു.

2021-ലാണ് കേസിനാസ്പദമായ സംഭവം. ചാലിശ്ശേരി പോലീസാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമര്‍പ്പിച്ചത്.

അനുകൂലമാവുമെന്ന് കരുതിയ വിധി തിരിച്ചടിയായതോടെ പ്രതി മുങ്ങുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്

Below Post Ad