കുറ്റിപ്പുറം നിളയോരം പാർക്കിൽ ടൂറിസം വാരാഘോഷം തുടങ്ങി. ജില്ലാ ഭരണകൂടവും ജില്ലാ ടൂറിസം വകുപ്പും ഡി.ടി.പി.സി മലപ്പുറത്തിന്റെയും ആഭിമുഖ്യത്തിൽ കുറ്റിപ്പുറം ടാഗോർ കോളേജിന്റെ സഹകരണത്തോടെ ടൗണിൽ നിന്നും ഓണാഘോഷ വിളംമ്പര ഘോഷയാത്രയോടെ തുടങ്ങി.
ടൂറിസം വാരം തുടങ്ങിതിനെതുടർന്ന് നിളയോര പാർക്കിൽ വിവിധ മത്സരങ്ങൾ നടന്നു. പരിപാടികൾ കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഫസീന അഹമ്മദ് കുട്ടി ഉദ്ഘാടനം ചെയ്തു.
ടാഗോർ കോളേജ് പ്രിൻസിപ്പാൾ ഷെമീർ മാഷ് ആദ്ധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിദ്ദീഖ് പരപ്പാര, തഹസിൽദാർ ഉണ്ണി, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ സി.കെ.ജയകുമാർ, കെ.ടി സിദ്ദീഖ്, റിജിത.വി.പി, അഷ്റഫലി, ലത്തീഫ് കുറ്റിപ്പുറം, മോനുട്ടി പൊയിലിശ്ശേരി, ചിറക്കൽ ഉമ്മർ എന്നിവർ പ്രസംഗിച്ചു.