തൃത്താല :എസ്.ബി.ഐ തൃത്താല ബ്രാഞ്ചിൻ്റെ നവീകരിച്ച ശാഖ തൃത്താല കൂറ്റനാട് റോഡിലെ പി വി പ്ലാസ ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ചു.
തിങ്കളാഴ്ച നടന്ന ചടങ്ങിൽ എസ്.ബി.ഐ. തിരുവനന്തപുരം സർക്കിൾ ജനറൽ മാനേജർ തലച്ചിൽ ശിവദാസ് നവീകരിച്ച ശാഖയുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
ഡെപ്യൂട്ടി ജനറൽ മാനേജർ രമേഷ് വെങ്കിടമൂർത്തി, ഷൊർണ്ണൂർ റീജ്യണൽ മാനേജർ അനൂപ് ആർ രഘുരാജൻ, കെ പ്രദീപ്, ശ്രീവത്സൻ എന്നിവരും പങ്കെടുത്ത് സംസാരിച്ചു.
ശാഖാ മാനേജർ അശോക് കുമാർ, ഗിരിജ, സുനിൽ, സരിത ,രജിത എന്നിവരും സംസാരിച്ചു.ചടങ്ങിൽ തെരഞ്ഞെടുത്ത ഉപഭോക്താക്കളെ ആദരിച്ചു.