തിരുവനന്തപുരം: 55-ാമത് സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നടനായി മമ്മൂട്ടിയെയും മികച്ച നടിയായി ഷംല ഹംസയെ തെരഞ്ഞെടുത്തു. മമ്മൂട്ടിക്ക് ഭ്രമയുഗം സിനിമയ്ക്കും ഷംല ഹംസയ്ക്ക് ഫെമിനിച്ചി ഫാത്തിമയ്ക്കുമാണ് അവാർഡ് ലഭിച്ചത്. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് പുരസ്കാരം പ്രഖ്യാപിച്ചത്. പ്രകാശ് രാജ് അധ്യക്ഷനായ ജൂറി ആണ് അവാർഡുകൾ നിർണയിച്ചത്
ബീന ആർ ചന്ദ്രനൊപ്പം മറ്റൊരു മികച്ച നടിയെ കൂടി തൃത്താലക്ക് ലഭിച്ചതിലൂടെ തുടർച്ചയായി രണ്ട് വർഷവും തൃത്താല ഈ അവാർഡ് നേടിയിരിക്കുന്നു എന്ന പ്രത്യേകത കൂടി ഇന്നത്തെ അവാർഡ് പ്രഖ്യാപനത്തിനുണ്ട്.
നിരവധി ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച അജയൻ ചാലിശ്ശേരി എന്ന പ്രതിഭയിലൂടെ ചാലിശ്ശേരിയും തൃത്താലയും ഒരിക്കൽ കൂടി കേരളത്തിന് മുന്നിൽ തലയുയർത്തി നിൽക്കുന്നു.
അഭിനന്ദനങ്ങൾ ഷംല...
അഭിനന്ദനങ്ങൾ അജയൻ.. ❤️
