തൃത്താല: ലോക ലോക ടൂറിസം ദിനത്തോടനുബന്ധിച്ച് നാളെ തൃത്താല വെള്ളിയാങ്കല്ല് പൈതൃക പാർക്കിൽ ശുചീകരണ പ്രവർത്തികൾ നടത്തി ലോക ടൂറിസം ദിനം ആഘോഷിക്കും
പാർക്ക് ജീവനക്കാരും കുടുംബശ്രീ പ്രവർത്തകരും തൃത്താല ഡോ.കെ.ബി.മേനോൻ മെമ്മോറിയൽ ഹയർ സെക്കൻ്ററി സ്ക്കൂൾ എൻ എസ് എസ് യൂണിറ്റും സംയുക്തമായാണ് ശുചീകരണ പ്രവർത്തികൾ നടത്തുന്നത്.
യുണൈറ്റഡ് നേഷൻ വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ ആഹ്വാനപ്രകാരം എല്ലാവർഷവും സെപ്റ്റംബർ 27-ന് ലോക വിനോദസഞ്ചാര ദിനമായി ആചരിക്കുന്നു.
ലോക ജനതയെ വിനോദ സഞ്ചാരത്തിന്റെ പ്രാധാന്യം, ഗുണങ്ങൾ, സാമൂഹ്യ - സാംസകാരിക - രാഷ്ട്രീയ - സാമ്പത്തിക മൂല്യങ്ങൾ എന്നിവയെ കുറിച്ച് അവബോധം വരുത്താനാണ് ഇത് ആഘോഷിക്കുന്നത്.