മാരായംകുന്ന് മഹല്ല് ദർസ് വിദ്യാർത്ഥികളുടെ നബിദിന പരിപാടികൾക്ക് തുടക്കമായി. വെള്ളിയാഴ്ച ജുമുഅ നമസ്കാരശേഷം മഹല്ല് ഖതീബ് ഉമർ ഫൈസി കാവനൂർ, മഹല്ല് പ്രസിഡന്റ് പിഎംസി മുഹമ്മദ് ഹാജി എന്നിവർ പതാക ഉയർത്തി. ശേഷം മരണപ്പെട്ടവർക്ക് പ്രാർത്ഥന നടന്നു.
ദർസ് മുദരിസ് ഷബീർ അഹ്സനി സന്ദേശ പ്രഭാഷണം നടത്തി. സ്വാലിഹ് അദനി, ദർസ് സംഘടനാ സെക്രട്ടറി ഫാസിൽ, കമ്മറ്റി ഭാരവാഹികൾ, മഹല്ല് നിവാസികൾ പങ്കെടുത്തു.
ഒക്ടോബർ 9ന് മദ്രസ വിദ്യാർത്ഥികളുടെ പരിപാടികൾ നടക്കും. 21, 22 ന് ദർസ് പൂർവ്വ വിദ്യാർത്ഥികളുടെ കലാ മത്സരം 'പിരിശം' എന്ന പേരിൽ പരിപാടികൾ നടക്കും.