മദീന : ഉംറ നിർവ്വഹിക്കാനെത്തിയ ആനക്കര മലമൽക്കാവ് സ്വദേശി മുണ്ടംവളപ്പിൽ മുഹമ്മദ് എന്ന മാനു മദീനയിൽ മരണപ്പെട്ടു.
മക്കയിൽ ഉംറ നിർവ്വഹിച്ച ശേഷം മദീനയിലെത്തി സിയാറത്തിന് ശേഷം ചുമയും ശ്വാസതടസവും അനുഭവപ്പെട്ടതിനെ തുടർന്ന് മദീന ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
പിന്നീട് രോഗം അധികമായതിനെ തുടർന്ന് വെൻ്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ഇന്ന് പുലർച്ചെ മരണപ്പെടുകയുമായിരുന്നു.
മയ്യിത്ത് ഇന്ന് തന്നെ മദീനയിൽ ഖബറടക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നു.
News Desk _ K News