പ്രമുഖ മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ  അഷറഫ് പന്താവൂർ മരണപ്പെട്ടു.


 

എടപ്പാൾ: പ്രമുഖ മാധ്യമ പ്രവർത്തകനും ഫോട്ടോഗ്രാഫറുമായ  അഷറഫ് പന്താവൂർ ( 53 ) ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

ഇന്ന് രാവിലെ ആലത്തിയൂർ ഇമ്പിച്ചിബാവ മെമ്മോറിയൽ ആശുപത്രിയിലായിരുന്നു അന്ത്യം.ഖബറടക്കം ചങ്ങരംകുളം പെരുമുക്ക് ജുമാ മസ്ജിദിൽ.

ന്യൂയോർക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോട്ടോഗ്രാഫിയിൽ നിന്ന് ഫോട്ടോ ജേർണലിസം നേടിയ ശേഷം മാധ്യമം, വർത്തമാനം, ഇന്ത്യ ടുഡേ, ഗൾഫ് ടുഡേ, ജിസിസി ബിസിനസ്സ് ന്യൂസ്, ഇമിറാത്തി ടൈംസ് തുടങ്ങി നിരവധി ദേശീയ അന്ധർ ദേശീയ അന്താരാഷ്ട്ര മാധ്യമങ്ങൾക്കായി ഫോട്ടോജേണലിസ്റ്റായും റിപ്പോർട്ടർ ആയും പ്രവർത്തിച്ചു.

പ്രമുഖ ഹോട്ടൽ വ്യവസായ ശൃംഘലയായ റൈസ് ആൻഡ് ഫിഷ് റസ്റ്റോറന്റുകളുടെ സ്ഥാപകരിൽ ഒരാളാണ്.ഹോട്ടൽ മേഖലിയിലെ തൊഴിലാളികൾക്കും മെനേജ്മെന്റുകൽക്കും ക്വോളിറ്റി മാനേജ്മെന്റ് പരിശീലനം നൽകുകയും മോണിറ്റർ ചെയ്യുകയും ചെയ്യുന്ന TQ വിന്റെ മാനേജിങ്ങ് ഡയറക്ടർ, ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ ഭാരവാഹി കേരള റിപ്പോർട്ടേഴ്സ് ആന്റ് മീഡിയാ പേഴ്സൺസ് യൂണിയൻ സംസ്ഥാന കമ്മറ്റി അംഗം തുടങ്ങിയ മേഖലകളിലും പ്രദേശത്തെ രാഷ്ട്രീയ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന മേഖലകളിലെ സജീവ സാനിദ്ധ്യമായിരുന്നു.

ഖമറുന്നീസ, മുനീറ എന്നിവർ ഭാര്യമാർ, മക്കൾ :അമ്മാർ, നൂഹ,അഹമ്മദ് ആദം


Tags

Below Post Ad