തീരാനോവായി ഫർസാന ; പെരുന്നാൾ ഡ്രസ്സ് മാറ്റിയെടുക്കാൻ പോകുന്നതിനിടെ അപകടം

 


തൃശൂർ - കുന്നംകുളം പാതയിലെ ചൂണ്ടൽ പാറപ്പുറത്തെ വാഹനാപകടത്തിൽ മരണപ്പെട്ട കോളേജ് വിദ്യാർത്ഥിനിയുടെ വിയോഗ വാർത്ത കുടുംബത്തിനു തീരാനോവായി 

വേലൂർ തലക്കോട്ടുകര പള്ളിക്കുളം വീട്ടിൽ റാഫിയുടെ മകൾ ഫർസാന (20) ആണ് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രിയോടെ മരിച്ചത്

പെരുന്നാൾ ആഘോഷത്തിന് ചൂണ്ടലിലെ കടയിൽ നിന്നും വാങ്ങിയ വസ്ത്രം മാറ്റിയെടുക്കാൻ പോകുന്നതിനിടെയാണ് അപകടം

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ പാറപ്പുറം ബസ് സ്റ്റോപ്പിന് സമീപം നിറുത്തിയിട്ടിരുന്ന ബസ്സിന് പുറകിൽ നിർത്തിയ സ്കൂട്ടറിലേക്ക് നിയന്ത്രണം വിട്ട ലോറി ഇടിച്ചു കയറുകയായിരുന്നു. 

ഗുരുവായൂർ എൽ.എഫ് കോളേജിലെ ബിരുദ വിദ്യാർത്ഥിനിയാണ് ഫർസാന. അപകടത്തിൽ പരിക്കേറ്റ ബന്ധു ഫാത്തിമ (15) അമല ആശുപത്രിയിൽ ചികിത്സയിലാണ്. 

പിതാവ് മുഹമ്മദ് റാഫിയുടെ മരണ ശേഷം മാതാവ് ആരിഫ ഒരു പാട് കഷ്ടപ്പെട്ടാണ് മകൾ ഫർസാനയെ വളർത്തിയത്.

പരിശുദ്ധ റമളാനിലെ ഇരുപത്തി ഒമ്പതാം രാവിലാണ് തീരാനോവായി അപകടവാർത്ത എത്തിയത്.

ആരിഫയാണ് ഫർസാനയുടെ ഉമ്മ. സഹോദരൻ : യൂനസ്. പെരുമ്പിലാവ് അൻസാർ വിദ്യാർത്ഥി ). മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.



Below Post Ad