പട്ടാമ്പിയിൽ മീന്‍ വളര്‍ത്തല്‍ പരിശീലനം


 

പട്ടാമ്പി കൃഷി വിജ്ഞാനകേന്ദ്രത്തില്‍ കേരള കാര്‍ഷിക സര്‍വകലാശാലയും ഐ.സി.എ.ആര്‍ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയും സംയുക്തമായി മീന്‍ വളര്‍ത്തല്‍, മീന്‍ പിടുത്തത്തിലെ നൂതന സാങ്കേതിക വിദ്യകള്‍, മീന്‍ അധിഷ്ഠിത മൂല്യവര്‍ദ്ധിത ഉത്പ്പന്നങ്ങള്‍ എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കുന്നു.

25 പേരടങ്ങുന്ന നാല് ബാച്ചുകളായി നവംബറിലാണ് പരിശീലനം. ജില്ലയിലെ പട്ടികജാതി പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് പങ്കെടുക്കാം. പരിപാടിയുടെ ഭാഗമായി പ്രായോഗിക പരിശീലനവും അനുബന്ധ ഫീല്‍ഡ് സന്ദര്‍ശനവും ഉണ്ടാകും.

 താത്പര്യമുളളവര്‍ 6282937809, 0466 2912008, 0466 2212279 ല്‍ ബന്ധപ്പെടണം.



Tags

Below Post Ad