പൊന്നാനിയിൽ നിന്ന് മൂന്നാറിലേക്ക് ആനവണ്ടിയിൽ ഉല്ലാസയാത്ര


ബജറ്റ് ടൂറിസത്തിൻ്റെ ഭാഗമായി കെഎസ്ആർടിസി പൊന്നാനിയിൽ നിന്ന് മൂന്നാറിലേക്ക്  ഉല്ലാസയാത്ര സർവീസ് നടത്തുന്നു.

അടുത്ത മാസം നാല്  വെള്ളിയാഴ്ച
രാവിലെ 5 മണിക്കാണ് പുറപ്പെടുന്നത്. രാവിലെ  പുറപ്പെട്ട് മൂന്നാറിലെ സ്ലീപർ ബസിൽ  താമസിച്ച് പിറ്റേന്ന് വൈകീട്ട് തിരിച്ച് ആറിന് രാവിലെ പൊന്നാനിയിലെത്തും

മാട്ടുപ്പെട്ടി, എക്കോ പോയൻറ്, കുണ്ടള ഡാം , ടോപ്പ് സ്റ്റേഷൻ എന്നീ സ്ഥലങ്ങൾ സന്ദർശിക്കും. ഒരാൾക്ക് ടിക്കറ്റ് ചാർജും താമസവും ഉൾപ്പെടെ 1520 രൂപയാണ് ചിലവ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികൾക്ക് ടിക്കറ്റ് ആവശ്യമില്ല.


ബുക്കിംഗിന് ബന്ധപ്പെടുക:

8589009996



Below Post Ad