അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിയിരുന്ന രണ്ട് മണ്ണുമാന്തി യന്ത്രവും മൂന്ന് ടിപ്പർ ലോറിയും പിടികൂടി.
തൃത്താല തച്ചറംകുന്നത്തും കുമ്പിടി തോട്ടഴിയത്തുമാണ് പട്ടാമ്പി താലൂക്ക് റവന്യൂ സ്ക്വാഡ് ഇന്ന് നടത്തിയ റെയ്ഡിൽ അഞ്ച് വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു.
ഒരു വ്യക്തിയുടെ കൈവശഭൂമിയിൽ നിന്നും മണ്ണെടുക്കാൻ ജിയോളജി പാസ് സംഘടിപ്പിക്കുകയും, ആ പാസ് ഉപയോഗിച്ച് സമീപ പ്രദേശങ്ങളിൽ നിന്ന് മണ്ണെടുക്കുന്ന പുതിയ തന്ത്രമാണ് മണ്ണെടുപ്പുകാർ പയറ്റിയിരുന്നത്. പാസിൽ തിരിമറി നടത്തുന്നതായി ജില്ലാ കലക്ടർക്ക് ലഭിച്ച പരാതിയെത്തുടർന്നായിരുന്നു റവന്യൂ സംഘത്തിൻ്റെ പരിശോധന.
കുമ്പിടി തോട്ടഴിയത്ത് അനധികൃതമായി മണ്ണ് ഖനനം ചെയ്ത് കടത്തിയതിന് പട്ടാമ്പി താലൂക്ക് റവന്യൂ സ്ക്വാഡ്, ഒരു മണ്ണുമാന്തി യന്ത്രവും രണ്ട് ടിപ്പർ ലോറികളും പിടികൂടി.
ഡപ്യൂട്ടി തഹസിൽദാർ കെ.സി കൃഷ്ണകുമാർ, അരുൺ നായർ,പി.എസ് രാജീവ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.