തിരുവനന്തപുരം:എസ്.എസ്.എൽ.സി, പ്ളസ് വൺ, പ്ളസ് ടു പരീക്ഷകൾ മാർച്ച് 13 മുതൽ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സാന്നിദ്ധ്യത്തിൽ ചേർന്ന അദ്ധ്യാപക സംഘടനകളുടെ ക്യൂ.ഐ.പി യോഗം സർക്കാരിനോട് ശുപാർശ ചെയ്തു.
മാർച്ച് ഒന്നു മുതൽ മോഡൽ പരീക്ഷകൾ നടത്തും. ഇതിനുമുന്നോടിയായി മോഡൽ പരീക്ഷകൾ പൂർത്തിയാക്കാനും യോഗം തീരുമാനിച്ചു.
രണ്ട് വർഷത്തിന് ശേഷമാണ് മൂന്ന് പൊതുപരീക്ഷകളും ഒരുമിച്ച് നടത്തുന്നത്. ഹയർ സെക്കൻഡറി പരീക്ഷകൾ രാവിലെയും എസ്.എസ്.എൽ.സി പരീക്ഷകൾ ഉച്ചയ്‌ക്കു ശേഷവും ആയിരിക്കും.
പരീക്ഷാ ടൈം ടേബിൾ ശുപാർശകൾ ഇങ്ങനെ
⭕എസ്.എസ്.എൽ.സി
മാർച്ച് 13: മലയാളം/ ഇതര ഭാഷകളുടെ ഒന്നാം പേപ്പർ
15 : ഇംഗ്ലീഷ്
17: ഹിന്ദി
20: സോഷ്യൽ സയൻസ്
22: കെമിസ്ട്രി
24: ബയോളജി
27: കണക്ക്
29: ഫിസിക്സ്
30: മലയാളം/ഇതര ഭാഷകളുടെ രണ്ടാം പേപ്പർ
⭕പ്ലസ് ടു
മാർച്ച് 13: സോഷ്യോളജി ആന്ത്രപ്പോളജി
15: കെമിസ്ട്രി/ഹിസ്റ്ററി
17: കണക്ക് /പാർട്ട് 3 ഭാഷ,
20: ഫിസിക്സ്/ഇക്കണോമിക്സ്
22: ജ്യോഗ്രഫി/മ്യൂസിക്
24: ബയോളജി/ഇലക്ട്രോണിക്സ് /പൊളിറ്റിക്കൽ സയൻസ്
27: പാർട്ട് 1 ഇംഗ്ലീഷ്
29 :പാർട്ട് 2 രണ്ടാം ഭാഷ/കംപ്യൂട്ടർ സയൻസ്30: ഫിലോസഫി /ഹോം സയൻസ്/ ഗാന്ധിയൻ സ്റ്റഡീസ്