ചങ്ങരംകുളം: മാരക മയക്കു മരുന്നായ എംഡിഎംഎയുമായി യുവാവ് ചങ്ങരംകുളം പോലീസിന്റെ പിടിയിലായി.
ചങ്ങരംകുളം: മാരക മയക്കു മരുന്നായ എംഡിഎംഎയുമായി യുവാവിനെ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്തു.
കോലളമ്പ് വല്ല്യാട് സ്വദേശി കളത്തിൽ അഭിജിത്ത്(21)നെയാണ് ചങ്ങരംകുളം പോലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 1.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു.
പിടിയിലായ പ്രതിയെ പൊന്നാനി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.