എടപ്പാളിൽ നിയന്ത്രണം വിട്ട കാർ പരസ്യ ബോര്‍ഡില്‍ ഇടിച്ച് പെരുമ്പിലാവ് സ്വദേശിക്ക് പരിക്ക്

 


എടപ്പാൾ: നിയന്ത്രണം വിട്ട കാര്‍ റോഡരികിലെ പരസ്യ ബോര്‍ഡില്‍ ഇടിച്ചു. സംസ്ഥാന പാതയിലെ കാവില്‍പ്പടിയില്‍ ഇന്ന്  ഉച്ചക്ക് മൂന്നിനാണ് അപകടം ഉണ്ടായത്. 

പരിക്കേറ്റ കാര്‍ ഡ്രൈവര്‍ പെരുമ്പിലാവ് സ്വദേശിയെ എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

എടപ്പാൾ ഭാഗത്തുനിന്നും കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്നതിനിടെ  നിയന്ത്രണം വിട്ട കാർ റോഡരികിലെ പരസ്യ ബോർഡ് തകർത്ത് സമീപത്തെ വീടിൻ്റെ മതിലിൽ ഇടിച്ചാണ് നിന്നത്.



Below Post Ad