തൃത്താല സോക്കർ കാർണിവൽ; താരമായി മന്ത്രി എം.ബി. രാജേഷ്




 കൂറ്റനാട്: ലോകകപ്പ് ഫുട്ബോളിന്റെ കൊടിക്കൂറ ഖത്തറിൽ ഉയരുമ്പോൾ ഏറെ ഫുട്ബോൾ പ്രേമികളും കളിക്കാരുമുള്ള തൃത്താലയും പങ്കുചേരുകയാണ്. 

മന്ത്രി എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ 'സോക്കർ കാർണിവലിന്റെ ഭാഗമായി കക്കാട്ടിരി ടർഫിൽ നടന്ന വെറ്ററൻസ് ഫുട്ബോൾ സൗഹൃദമത്സരത്തിൽ മന്ത്രി എം.ബി. രാജഷും മൈതാനത്തിറങ്ങിയതതോടെ നാട്ടുകാർക്കും ഫുട്ബോൾ പ്രേമികൾക്കും ആവേശമായി.

സി.പി.എം. നേതാവും പട്ടിത്തറ മുൻ വൈസ് പ്രസിഡന്റുമായ ടി.പി. മുഹമ്മദ്, തൃത്താല വൈസ് പ്രസിഡന്റ് കെ.പി. ശ്രീനിവാസൻ, മുൻ മെമ്പർ ടി.കെ. വിജയൻ, പട്ടിത്തറ ബാങ്ക് പ്രസിഡന്റ് കെ.എ. ഷംസു തുടങ്ങിയ വെറ്ററൻസ് താരങ്ങളും കളിക്കളത്തിലിറങ്ങി.


Below Post Ad