കറുകപുത്തൂർ മഹല്ല് കമ്മറ്റിയുടെ പേരിൽ വ്യാജ കത്ത് | K News


 

മഹല്ല് കമ്മറ്റിയുടേതെന്ന പേരിൽ വ്യാജ കത്തുണ്ടാക്കാക്കി പ്രചരിപ്പിച്ച് വർഗ്ഗീയ സംഘർഷത്തിന് ശ്രമം.

കറുകപുത്തൂർ മുസ്ലിം ജമാഅത്ത് കമ്മറ്റിയുടെ പേരിലാണ് വ്യാജ കത്ത് അജ്ഞാതർ നിർമ്മിച്ചിരിക്കുന്നത്. മുസ്ലിം സ്ഥാപനങ്ങൾ ബഹിഷ്ക്കരിക്കാൻ ആഹ്വാനം ചെയ്ത് ചില ഗ്രൂപ്പുകളും കത്ത് പ്രചരിപ്പിക്കുന്നുണ്ട്.

മുസ്ലിം പ്രയോഗങ്ങളിലും അറബി വാക്കുകളിലും ഉൾപ്പെടെ നിരവധി തെറ്റ് വരുത്തി എഴുതി ഉണ്ടാക്കിയ കത്ത് മുസ്ലിംകളൊ മഹല്ല് കമ്മറ്റിയൊ അല്ലെന്ന് ഒറ്റനോട്ടത്തിൽ മനസ്സിലാകും.

അറബി അറിയാത്ത മുസ്ലിം പോലും ഏറ്റവും കൃത്യമായി ഉപയോഗിക്കുന്ന പദാവലി പോലും തെറ്റായി ഉപയോഗിച്ച് കത്ത് പ്രചരിപ്പിക്കുന്നത് വർഗ്ഗിയത മാത്രം ലക്ഷ്യം വെച്ചാണെന്ന് മനസ്സിലാകും.

ബിസ്മില്ലാഹി റഹ്മാൻ റഹീം, അൽഹം ദുലില്ല, ഹലാൽ, ഖുർആൻ ,കാഫിർ നജസ് തുടങ്ങി നിരവധി വാക്കുകളും പദങ്ങളും കത്തിൽ ഉപയോഗിച്ചിട്ടുണ്ടെങ്കിലും എല്ലായിടത്തും തെറ്റായ പ്രയോഗങ്ങളാണ് നടത്തിയിട്ടുള്ളത്.

ചാത്തന്നൂർ വെള്ളടിക്കുന്ന് റോഡരികിൽ നിർമ്മിക്കുന്ന രാജപ്രസ്ഥം എന്ന കല്യാണമണ്ഡപം ആർ എസ് എസ് കാരൻ്റെതാണെന്നും അത് മുസ്ലിംകൾ ബഹിഷ്ക്കരിക്കണം എന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാൽ ഇത്തരമൊരു കത്ത് ഞങ്ങൾ എഴുതിയിട്ടില്ലെന്ന് വ്യക്തമാക്കി കറുകപുത്തൂർ മഹല്ല് കമ്മറ്റി രംഗത്ത് വന്നു.
കല്യാണമണ്ഡപത്തിൻ്റെ പേരിൽ നാട്ടിൽ വർഗ്ഗീയ വിദ്വേഷം പരത്തി കലാപമുണ്ടാക്കുന്നതിന് വേണ്ടി ഏതൊ വർഗ്ഗീയവാദിയാണ് കത്ത് പ്രചരിപ്പിച്ചതെന്നും അത് മഹല്ല് കമ്മറ്റിയൊ മുസ്ലിം സമുദായത്തിലെ ആരെങ്കിലമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നില്ലെന്നും മഹല്ല് കമ്മിറ്റി പ്രസിഡണ്ട് പറഞ്ഞു.

കത്തിൽ ഡെസ്പാച്ഡ് എന്ന സീൽ പതിച്ചിട്ടുണ്ട്. വെള്ളക്കടലാസിൽ അക്ഷരതെറ്റുകളോടെ പ്രിൻറ് ചെയ്തിട്ടുള്ള കത്തിൽ ആരുടെയും പേരൊ ഒപ്പൊ സീലൊ ഇല്ല.

അതെ സമയം സോഷ്യൽ മീഡിയയിൽ വ്യാപകമായി മത വിദ്വേഷം വളർത്തുന്ന രീതിയിൽ കത്ത്  പ്രചരിക്കുന്നതിനെ തുടർന്ന്
ചാലിശ്ശേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

K News

Below Post Ad