കുടുംബശ്രീ ജില്ലാ മിഷന്‍ ; തൃത്താല ബ്ലോക്കിൽ അക്കൗണ്ടന്റ് ഒഴിവ്


 കുടുംബശ്രീ ജില്ലാ മിഷന്‍ തൃത്താല ബ്ലോക്കില്‍ നടപ്പാക്കുന്ന എസ്.വി.ഇ.പി. പദ്ധതിയിയില്‍ അക്കൗണ്ടന്റിന്റെ താത്ക്കാലിക ഒഴിവ്. 

തൃത്താല ബ്ലോക്കിലെ ആനക്കര, ചാലിശ്ശേരി, കപ്പൂര്‍, നാഗലശ്ശേരി, പട്ടിത്തറ, തിരുമിറ്റക്കോട്, തൃത്താല ഗ്രാമപഞ്ചായത്തുകളില്‍ സ്ഥിര താമസക്കാരായ കുടുംബശ്രീ അംഗമോ, കുടുംബാംഗമോ, ഓക്സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്ക് ബി.കോം., ടാലിയും കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായം 20 നും 35 നും മധ്യേ. നവംബര്‍ ഒന്നിന് 35 വയസ് കവിയരുത്.

അപേക്ഷകര്‍ ബയോഡാറ്റ, വയസ്, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി തൃത്താല ബ്ലോക്ക് പരിധിയിലുള്ള ഗ്രാമപഞ്ചായത്തുകളിലെ കുടുംബശ്രീ സി.ഡി.എസ്. ഓഫീസില്‍ നവംബര്‍ 19 ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നല്‍കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.

Below Post Ad