പാലക്കാട് കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്സ് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്തു. പാലക്കാട് കെ.എസ്.ആര്‍.ടി.സി
ഡിപ്പോയിൽ നടന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനായി.
ഒരുപാട് തടസങ്ങളും പ്രയാസങ്ങളും കടന്നാണ് ബസ് ഡിപ്പോ നിർമ്മാണം പൂർത്തിയാക്കിയതെന്നും അടിസ്ഥാന സൗകര്യങ്ങളെല്ലാം ഒരുക്കി കൊണ്ടാണ് ഡിപ്പോ തുറന്നു കൊടുക്കുന്നതെന്നും എം.എൽ.എ പറഞ്ഞു.
ഷാഫി പറമ്പില്‍എം.എല്‍.എയുടെ
ആസ്തി വികസന ഫണ്ടില്‍ നിന്നുള്ള 8.095 കോടി രൂപ ചെലവിലാണ് ടെർമിനൽ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്.
ഡിപ്പോയിലെ ഷീസ്പേസിൻ്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്, റിസര്‍വേഷന്‍ കൗണ്ടര്‍ എന്നിവയുടെ ഉദ്ഘാടനം വി.കെ ശ്രീകണ്ഠന്‍ എം.പിയും നിര്‍വഹിച്ചു.
പരിപാടിയില്‍ എം.എല്‍.എമാരായ കെ.ഡി പ്രസേനന്‍, അഡ്വ. കെ. ശാന്തകുമാരി, അഡ്വ. കെ. പ്രേംകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ്, കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു