കറുകപുത്തൂർ മതവിദ്വേഷ പ്രചാരണം; നടപടി എടുക്കണമെന്ന് ഹിന്ദു ഐക്യ വേദി | KNews


കൂറ്റനാട്: കറുകപുത്തൂരിലെ കല്യാണ മണ്ഡപത്തിൻ്റെ പേരിൽ മതസ്പർദ്ദ ഉണ്ടാക്കുന്ന തരത്തിൽ പ്രചരണം നടത്തുന്നവർക്കെതിരെ നടപടി എടുക്കണമെന്ന് ഹിന്ദു ഐക്യ വേദി ആവശ്യപ്പെട്ടു.


സമാധാനാന്തരീക്ഷം തകർക്കുന്നതിനാണ് ഒരു വിഭാഗം ആളുകൾ ഇതിന് പിന്നിൽ പ്രവർത്തിക്കുന്നതെന്ന് ചാലിശ്ശേരി പോലീസിന് നൽകിയ പരാതിയിൽ ഹിന്ദു ഐക്യ വേദി ചൂണ്ടിക്കാട്ടി.

അതെ സമയം കറുകപുത്തൂർ മഹല്ല് കമ്മറ്റി ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്ന് മഹല്ല് കമ്മറ്റി ഭാരവാഹികൾ ഹിന്ദു ഐക്യവേദി ഭാരവാഹികളോട് വ്യക്തമാക്കി.

കറുകപുത്തൂരിൽ നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്ന പുതിയ കല്യാണ മണ്ഡപത്തിനെതിരെ നടക്കുന്ന മത വിദ്വേഷം വളർത്തുന്ന രീതിയിലുള്ള നോട്ടീസ് ഇറങ്ങിയത് സംബന്ധിച്ച് ചാലിശ്ശേരി പോലീസ് അന്വേഷണം ആരംഭിച്ചു. 

Below Post Ad