തിരുമിറ്റക്കോട്   സ്വദേശി റിയാദിൽ മരിച്ചു | KNews


 

റിയാദ്: മലയാളി യുവാവ് സൗദി തലസ്ഥാനമായ റിയാദിൽ മരിച്ചു. കൂറ്റനാട് തിരുമിറ്റക്കോട് കിഴക്കെപ്പാട്ട് തേവത് അനൂപ് (34) ആണ് മരിച്ചത്.

റിയാദിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരനായിരുന്നു. പിതാവ് - ഉണ്ണികൃഷ്ണൻ, മാതാവ് - രാജലക്ഷ്മി. ഭാര്യ - ജിനു.മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

 മരണാനന്തര നിയമനടപടികൾ പൂർത്തീകരിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഹാഷിം കോട്ടക്കൽ, ജാഫർ മഞ്ചേരി എന്നിവർ രംഗത്തുണ്ട്.

Below Post Ad