കോട്ടക്കലിൽ മാതാവും രണ്ട് മക്കളും മരിച്ച നിലയിൽ

 


കോട്ടക്കലിൽ യുവതിയേയും രണ്ട് മക്കളേയും മരിച്ച നിലയിൽ കണ്ടെത്തി. സഫ്‍വ (26), മക്കളായ സിന (4), മറിയം (ഒന്ന്) എന്നിവരാണ് മരിച്ചത്.

സഫ്‍വയുടെ മൃതദേഹം തൂങ്ങിമരിച്ച നിലയിലാണ്. മരണകാരണം വ്യക്തമല്ല 

കോട്ടയ്ക്കലിലെ ചെട്ടിയാം കിണറിൽ ഒന്നും നാലും വയസ്സുള്ള പെൺമക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് 26 വയസുകാരി സഫ് വ ആത്മഹത്യ ചെയ്തതായാണ് നിഗമനം

വ്യാഴാഴ്ച പുലർച്ചെയാണ് സംഭവം. ഭർത്താവ് റഷീദലിയാണ് മൂന്നുപേരും മരിച്ച വിവരം നാട്ടുകാരെ അറിയിച്ചത്. സംഭവത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് കൂടുതൽ കാര്യങ്ങൾ അന്വേഷിച്ച് വരുകയാണ്. മൃതദേഹങ്ങൾ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)




Below Post Ad