സൗദി ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്‌സ് ഒഴിവുകള്‍; നോര്‍ക്ക റൂട്ട്‌സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം


 

തിരുവനന്തപുരം:  സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേയ്ക്കുള്ള (MoH) വനിതാ നഴ്‌സുമാരുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്‌സ് വഴി ഇപ്പോള്‍ അപേക്ഷിക്കാം. നഴ്‌സിങ്ങില്‍ ബി.എസ്.സി / പോസ്റ്റ് ബി.എസ്.സി / എം.എസ്.സി / പി.എച്ച്.ഡി വിദ്യാഭ്യാസ യോഗ്യതയും, കുറഞ്ഞത് രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. 


കാര്‍ഡിയോളജി / ER/ ICU/ NICU/ ONCOLOGY/ OT (OR)/ PICU/ ട്രാന്‍സ്പ്ലാന്റ് എന്നീ ഡിപ്പാര്‍ട്‌മെന്റുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍  നോര്‍ക്കാ റൂട്‌സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.norkaroots.orgല്‍  നല്‍കിയിരിക്കുന്ന ലിങ്ക് (https://forms.gle/mBi7ink29sbhv9wE9) വഴി അപേക്ഷിക്കേണ്ടതാണ്. പ്രായപരിധി 35 വയസ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയ്യതി 2022 ഡിസംബര്‍ 12.

സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിയമമനുസരിച്ചുളള ശമ്പളം ലഭിക്കുന്നതാണ്. താമസം, ഭക്ഷണം, വിസ, ടിക്കറ്റ് എന്നിവയും സൗജന്യമാണ്. ജോലിക്കായുള്ള അഭിമുഖം 2022 ഡിസംബര്‍ 20 മുതല്‍ 22 വരെ ഹൈരദാബാദില്‍ നടക്കും. 

അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി ഉദ്യോഗാര്‍ത്ഥികള്‍ നേരിട്ട് ഹൈദരാബാദില്‍ എത്തിച്ചേരേണ്ടതാണ്. ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാര്‍ത്ഥികളെ പിന്നീടുള്ള ഇന്റര്‍വ്യൂവിന്റെ തീയതിയും സ്ഥലവും ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ അറിയിക്കുന്നതാണ്. 

Below Post Ad