കേന്ദ്ര സർക്കാറിന്റെ വിവിധ മന്ത്രാലയങ്ങൾ, വകുപ്പുകൾ, ഓഫിസുകൾ എന്നിവയിലേക്ക് എൽ.ഡി ക്ലർക്ക്, ജൂനിയർ സെക്രട്ടേറിയറ്റ് അസിസ്റ്റൻറ്, ഡേറ്റ എൻട്രി ഓപറേറ്റർ തസ്തികകളിൽ നിയമനത്തിന് സ്റ്റാഫ് സെലക്ഷൻ കമീഷൻ നടത്തുന്ന കമ്പയിൻഡ് ഹയർ സെക്കൻഡറി പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു.
വിജ്ഞാപനം https://ssc.nic.inൽ. ജനുവരി നാലുവരെ ഓൺലൈനായി അപേക്ഷിക്കാം.
യോഗ്യത: പ്ലസ്ടു/തത്തുല്യം. പ്രായപരിധി: 18-27. നിയമാനുസൃത ഇളവുണ്ട്.
രണ്ടു ഘട്ടമായി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ, സ്കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ പരീക്ഷകേന്ദ്രങ്ങളാണ്. ഒന്നാംഘട്ട പരീക്ഷ ഫെബ്രുവരി/മാർച്ചിൽ നടത്തും.
പരീക്ഷ ഘടന, സിലബസ്, തെരഞ്ഞെടുപ്പ് നടപടികൾ എന്നിവ വിജ്ഞാപനത്തിലുണ്ട്. ഏകദേശം 4500 ഒഴിവുണ്ട്. ശമ്പള നിരക്ക് എൽ.ഡി.സി/ജെ.എസ്.എ 19,900 -63,200 രൂപ. ഡേറ്റ എൻട്രി ഓപറേറ്റർ 25,500 -81,100 രൂപ.