കൂറ്റനാട് : വാവനൂർ സ്കൂളിന് സമീപം ഗൂഡ്‌സ് ഓട്ടോകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം.
പട്ടാമ്പി ഭാഗത്തേക്ക് വരുന്ന ഗൂഡ്സ് ഓട്ടോയും കൂറ്റനാട് ഭാഗത്തേക്ക് വരികയായിരുന്ന ഗൂഡ്സ് ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
അപകടത്തിൽ ഇരു വാഹനത്തിലും ഉണ്ടായിരുന്ന ഡ്രൈവർമാർക്ക് പരുക്കേറ്റു. ഇടിയുടെ ആഘാതത്തിൽ രണ്ട് വാഹനങ്ങൾക്കും കേടുപാട് സംഭവിച്ചിട്ടുണ്ട്.
എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല. ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി