വീണ് കിട്ടിയ പണമടങ്ങിയ പേഴ്സ് ഉടമസ്ഥന് നൽകി മാതൃകയായി തൃത്താല സ്വദേശിനി ലീല


 

തൃത്താല സ്വദേശിനി ലീല യുടെ  സത്യസന്ധതയും ആത്മാർത്ഥതയും പണവും ID കാർഡുകളുമടങ്ങിയ പേഴ്‌സ്  നഷ്ടപ്പെട്ട വട്ടംകുളം സ്വദേശിയായ വിശ്വനാഥന് രക്ഷയായി.  


ബന്ധുവീട്ടിൽ വന്ന് തിരികെ പോകുന്നതിനിടയിൽ എവിടെയോ വെച്ച് പേഴ്‌സ് നഷ്ടപ്പെടുകയായിരുന്നു . V k കടവ് അംഗൻവാടി വർക്കർ കൂടിയായ ലീല വീട്ടിലേക്കു വരുന്നതിനിടയിൽ വഴിയിൽ നിന്നും പേഴ്‌സ് കിട്ടുകയും മകൾ പ്രീത മുഖേന തൃത്താല പോലീസിനെ അറിയിക്കുകയും ആയിരുന്നു .

പേഴ്സിൽ നിന്നും ലഭിച്ച വിവരങ്ങൾ വെച്ച് പോലീസ് ആളെ കണ്ടെത്തി വിവരം അറിയിക്കുകയും പോലീസ് സ്റ്റേഷൻ മുഖേന പേഴ്‌സ് ഉടമസ്ഥന് കൈമാറുകയും . ലീലയുടെ സത്യസന്ധതയ്ക്ക് തൃത്താല ഇൻസ്‌പെക്ടറുടെ നിർദേശപ്രകാരം അസിസ്റ്റന്റ് സ്റ്റേഷൻ റൈറ്റർ കൂടിയായ സീനിയർ സിവിൽ പോലീസ് ഓഫീസർ ദിഷ സ്നേഹാദരങ്ങൾ നൽകി ആദരിച്ചു.



Below Post Ad