വീട്ടിലെ പൂന്തോട്ടത്തിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ ആളെ എക്സൈസ് പിടികൂടി


 

പാലക്കാട്: വീട്ടിലെ പൂന്തോട്ടത്തിൽ പൂച്ചെടികൾക്കിടയിൽ കഞ്ചാവ് വളർത്തിയയാളെ എക്സൈസ് അറസ്റ്റ് ചെയ്തു. ലക്കിടി സത്രപറമ്പിൽ സുരേഷ് ബാബുവാണ് അറസ്റ്റിലായത്. മതിലിനോട് ചേർന്ന് വളർത്തിയ പൂച്ചെടികൾക്കിടയിലാണ് അതീവ രഹസ്യമായി കഞ്ചാവ് വളർത്തിയത്.

കഞ്ചാവ് ചെടിക്ക് രണ്ടുമീറ്ററിലധികം ഉയരം വന്നതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെടുന്നത്. തുടർന്ന് എക്സൈസിനെ വിവരം അറിയിക്കുകയായിരുന്നു. വീട്ടിലെത്തിയ എക്സൈസ് സംഘം സുരേഷിനെകൊണ്ടുതന്നെ കഞ്ചാവ് ചെടികൾ പിഴുതെടുപ്പിച്ചു.

സ്വന്തം ഉപയോഗത്തിനാണ് കഞ്ചാവ് വീട്ടിൽ വളർത്തിയതെന്നാണ് സുരേഷ് നൽകിയിരിക്കുന്ന മൊഴി. എന്നാൽ ഇക്കാര്യം എക്സൈസ് പൂർണമായും വിശ്വസിച്ചിട്ടില്ല.


Below Post Ad