അജ്ഞാത മനുഷ്യനെ കണ്ടെന്ന് സമൂഹ മാധ്യമങ്ങളിൽ വ്യാജ പ്രചാരണം | KNews


 

തൃത്താല മേഖലയിൽ അജ്ഞാത മനുഷ്യനെ കണ്ടെന്ന് വ്യാജ പ്രചാരണം. വടക്കേക്കാട് ആറ്റുപുറം മേഖലയിൽ  രാത്രിയിൽ അജ്ഞാത മനുഷ്യനെ കണ്ടതെന്നാണ് സമൂഹമാധ്യമങ്ങളിൽ ആദ്യം പ്രചരിപ്പിച്ചിരുന്നത്.


പിന്നീട് കുന്ദംകുളം, ചാലിശ്ശേരി, മൈലാട്കുന്ന്, തൃത്താല എന്നിവിടങ്ങളിൽ കണ്ടതായും ചിലരെ അക്രമിച്ചതായും
നിരവധി പേരാണ്  ഓഡിയോ സന്ദേശം വ്യാപകമായി പ്രചരിപ്പിക്കുന്നത്.

ഇതോടൊപ്പം 26 സെക്കന്റ് ദൈർഘ്യമുള്ള വീഡിയോയും വ്യാപകമായിട്ടുണ്ട്.

എന്നാൽ വാട്സ് ആപ്പ് സന്ദേശങ്ങിൽ പറയുന്നതിന് ഒരു സ്ഥിരീകരണവും ഇല്ലെന്നും വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും പോലീസ് അറിയിച്ചു.

Newട Desk _ K NEWS

Below Post Ad