ദോഹ: ഒരു നൂറ്റാണ്ട് നീണ്ട ഫിഫ ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി ഒരു ആഫ്രിക്കന്‍ ടീം സെമി ഫൈനലിലേക്ക്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിനെ എതിരില്ലാത്ത ഒരു ഗോളിന് അട്ടിമറിച്ച് മൊറോക്കൊ സെമിയില്‍ പ്രവേശിച്ചു.
42-ാം മിനുറ്റില്‍ യൂസഫ് എന്‍ നെസൈരി നേടിയ ലീഡിനോട് സമനില പിടിക്കാനോ മറി കടക്കാനോ പറങ്കിപ്പടയ്ക്ക് കഴിഞ്ഞില്ല.
ഏറ്റവും മികച്ച ഫുട്‌ബോള്‍ താരങ്ങളില്‍ ഒരാളെന്ന വിശേഷണത്തിനൊപ്പം ലോക കിരീടം കൂടി ചേര്‍ക്കാന്‍ അവസാന ഊഴത്തിനിറങ്ങിയ ക്രിസ്റ്റിയാന റൊണാള്‍ഡോയ്ക്കും ലക്ഷ്യം കാണാന്‍ കഴിയാതെ പോയി.