കുറ്റിപ്പുറം സ്വദേശി ഒമാനിൽ കുഴഞ്ഞുവീണു മരിച്ചു | KNews




 മസ്കത്ത്: ഒമാനിൽ കുറ്റിപ്പുറം സ്വദേശിയായ യുവാവ് കുഴഞ്ഞുവീണു മരിച്ചു. കൂരട സ്വദേശി ഫാദിൽ മുഹമ്മദ്‌ ഹനീഫ (39)യാണ് ഹൃദയാഘാതം മൂലം മരിച്ചത്‌.

 ദുബൈയിൽ നിന്ന് കുടുംബസമേതം സന്ദർശനത്തിന് മസ്കത്തിലെത്തിയതായിരുന്നു. താമസ സ്ഥലത്തു നിന്നും നടക്കാനായി ഇറങ്ങിയപ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു.


ഉടൻ ബൗഷർ റോയൽ ഹോസ്പിറ്റിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പിതാവ്: മുഹമ്മദ് ഹനീഫ. മാതാവ്: ഫാത്തിമ. ഭാര്യ: ഡോ. ഷഹ്ന. മക്കൾ: യഹ്‌യ, നൂഹ്. സഹോദരങ്ങൾ: അഫ്സൽ , ഫാരിസ്(ദുബൈ), അസ്‌ഹർ.

Below Post Ad