ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണു വിദ്യാര്‍ത്ഥി മരിച്ചു


 

ഫുട്‌ബോള്‍ ലോകകപ്പ് മത്സരം കാണാന്‍ പോകുന്നതിനിടെ കിണറ്റില്‍ വീണ വിദ്യാര്‍ത്ഥി മരിച്ചു. ഇന്നലെ അര്‍ദ്ധ രാത്രിയായിരുന്നു സംഭവം.

 മാവൂര്‍ സ്വദേശി നാദിറാണ് മരിച്ചത്. പെരുവള്ളൂര്‍ നജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയാണ്.

രാത്രി മത്സരം കാണാന്‍ പോകുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. 

കിണറ്റില്‍ വീഴുന്ന ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് വിവരം ആദ്യം അറിഞ്ഞത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

മീഞ്ചന്തയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം പുറത്തെടുത്തത്. സംഭവത്തില്‍ തേഞ്ഞിപ്പാലം പൊലീസ് അന്വേഷണം ആരംഭിച്ചു.

 മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.




Below Post Ad