കൊഴിക്കരയിൽ നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് കയറി ഡ്രൈവർക്ക് പരിക്കേറ്റു.
വ്യാഴാഴ്ച ഉച്ചക്ക് ഒന്നരയോടെ കൊഴിക്കര ആയുർവേദ ആശുപത്രിക്കടുത്താണ് അപകടം.
കാർ ഓടിച്ചിരുന്ന പാലപ്പെട്ടി സ്വദേശി ആഷിഫ്(60)നാണ് പരിക്കേറ്റത്.ആഷിഫിനെ നാട്ടുകാർ ചേർന്ന് ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇടിയുടെ ആഘാതത്തിൽ കാർ ഭാഗികയി തകർന്നു.