ഇതിഹാസത്തിന് വിട;പെലെക്ക് ആദരാഞ്ജലികളര്‍പ്പിച്ച് ലോക ഫുട്‌ബോള്‍ താരങ്ങള്‍


 

ഇതിഹാസ ഫുട്‌ബോള്‍ താരം പെലെയുടെ വിടവാങ്ങലില്‍ ആദരാഞ്ജലികളര്‍പ്പിച്ച് ലോക ഫുട്‌ബോള്‍ താരങ്ങള്‍. ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമായിരുന്നു പെലെ എന്ന് അനുസ്മരിച്ച ക്രിസ്റ്റിയാനോ റൊണാള്‍ഡോ, പെലെയുടെ കുടുംബാംഗങ്ങളോട് അനുശോചനം അറിയിച്ചു. 

പെലെയ്‌ക്കൊപ്പം മൈതാനത്തിറങ്ങാനായത് അഭിമാനമെന്നും എക്കാലത്തെയും മികച്ച കളിക്കാരനായിരുന്നു അദ്ദേഹമെന്നും ഇംഗ്ലീഷ് ഫുട്‌ബോള്‍ ഇതിഹാസം സര്‍ ജെഫ് ഹര്‍സ്റ്റ് പറഞ്ഞു.

പെലെയുടെ പാരമ്പര്യം ഒരിക്കലും മറക്കാനാകില്ലെന്ന് കെലിയന്‍ എംബാപ്പെ അനുസ്മരിച്ചു. ഇന്ന് ഞങ്ങളുടെ ഹൃദയം വീണ്ടും തകര്‍ന്നുവെന്ന് ഫുട്‌ബോള്‍ അസോസിയേഷന്‍ ഓഫ് വെയില്‍സ് പ്രതികരിച്ചു. ഫുട്‌ബോളിനെ കലയും വിനോദവുമായി മാറ്റിയത് പെലെ ആയിരുന്നുവെന്നാണ് ബ്രസീല്‍ താരം നെയ്മറിന്റെ പ്രതികരണം.

ഫുട്‌ബോളിന്റെ എക്കാലത്തേയും ഇതിഹാസ താരമായ പെലെ 88 വയസിലാണ് വിടവാങ്ങുന്നത്. അര്‍ബുദ ബാധിതനായതിനെ തുടര്‍ന്ന് കുറച്ചുകാലമായി ചികിത്സയിലായിരുന്നു. മൂന്നു ലോകകപ്പുകള്‍ നേടിയ ടീമില്‍ അംഗമായ ഒരേയൊരാളാണ് അദ്ദേഹം. 1958, 1962, 1970 ലോകകപ്പുകള്‍ നേടിയ ബ്രസീല്‍ ടീമില്‍ അംഗമായിരുന്നു. ലോകം കണ്ട മികച്ച ഫുട്‌ബോളര്‍മാരില്‍ അഗ്രഗണ്യനാണ് പെലെ.

Tags

Below Post Ad