തൃത്താല ദേശം യുഎഇയുടെ ദേശോത്സവം 2023 ആവേശമായി

 


ദുബായ്:എഇയിലെ പാലക്കാട് ജില്ലയിലെ തൃത്താലക്കാരുടെ പ്രവാസി കൂട്ടായ്മയായ തൃത്താല ദേശം യുഎഇ ദുബായ് ക്രസന്റ് സ്കൂളിൽ വച്ച് സാംസ്കാരിക സമ്മേളനവും സൗഹൃദ സംഗമവും ഗാനമേളയും വടംവലി ഷൂട്ടൗട്ട് മത്സരങ്ങളും സംഘടിപ്പിച്ചു

തൃത്താല ദേശം പ്രസിഡണ്ട് ലത്തീഫ് MV യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രോഗ്രാം പ്രശസ്ത  സാഹിത്യകാരൻ ബഷീർ തിക്കൊടി ഉദ്ഘാടനം ചെയ്തു.മുഖ്യാതിഥികളായി RJ മിനി പത്മ സിനി, ആർട്ടിസ്റ്റ് ഷംല ഹംസ, മുഹമ്മദ് ജാബിർ സലാം പാപ്പിനിശ്ശേരി, ശിഹാബ്, എന്നിവർ പങ്കെടുത്തു

പ്രവാസ ലോകത്ത് 25 വർഷം പൂർത്തിയാക്കിയ തൃത്താലയിലെ നൂറോളം പ്രവാസികളെ തൃത്താല ദേശം ആദരിച്ചു, വിവിധ ദേശങ്ങളുടെ വടംവലി മത്സരം, ഷൂട്ടൗട്ട് മത്സരം, കുട്ടികളുടെ ഷൂട്ടൗട്ട് മത്സരം, ഫോട്ടോ പ്രദർശനം, ചിത്രകല രചന  പ്രദർശനം, ശിങ്കാരിമേളം, ഗാനമേള തുടങ്ങിയ വിവിധങ്ങളായ പരിപാടികളോട് കൂടിയ തൃത്താല ദേശോത്സവം 2023 തൃത്താലയിലെ പ്രവാസി സുഹൃത്തുക്കൾക്കും കുടുംബങ്ങൾക്കും പുതിയ അനുഭവമായി


തൃത്താല ദേശം യുഎഇയുടെ അംഗങ്ങളായ മഷൂദ് ( WHALES SHIPPING LINE ) റഈസ് ( TRANS OCEAN & TRANS WAVE ) ഹുസൈൻ കാങ്കുന്നത്  ( SILVER CASTLE ) അലിമോൻ കോടനാട് ( ALICO HOME ) നസീർ തൃത്താല ( NAZZ AL WARDA ) ഷാഫി തൃത്താല( RAHMATH CALICUT & CHICKIES ) ബഷീർ കൊട്ടാര ( SILVER CORNER ) അബ്ദുൽ നാസർ കൊള്ളി പറമ്പിൽ ( ARABIAN GLOBAL TRADING ) അലികുട്ടി ( TOPCO & BABA AL BAHAR ) അക്ബർ ( NUSAIBA VEGETABLES ) ആരിഫ് ഒറവിൽ ( SMART EXPRO) നൗഷാദ് ( GYM TOWN) സലീത് ( SMOOTH SOLUTION ) സഫർ ( LED WORLD ) ജസീം ( MUWAILEH TOURISM ) താഹിർ ( KTS AUTO GARAGE ) നൗഫൽ ( VICEROY EVENTS ) യുസഫ് ( YUSAFBAI ) എന്നിവരെ തൃത്താല ദേശം UAE മൊമെന്റോ നൽകി ആദരിച്ചു 


തൃത്താല ദേശം ജനറൽ സെക്രട്ടറി അൻവർ ഹല, ട്രഷറർ നജു മോൻ പ്രോഗ്രാം കോർഡിനേറ്റർമാരായ ഷജീർ ഏഷ്യഡ്, അനസ് മാടപ്പാട്ട് ഹൈദർ തട്ടത്താഴത്ത്, ലത്തീഫ് എം എൻ, ഗഫൂർ പൂലകത്ത്, സാദത്ത് ഉള്ളന്നൂർ, ബഷീർ, ഹംസദ്, ബദറുൽ മുനീർ നാസർ MN, നസീർ സൗത്ത് തൃത്താല കരീം കോട്ടയിൽ തുടങ്ങിയ ദേശം എക്സിക്യൂട്ടീവ് ടീം പ്രോഗ്രാമിന് നേതൃത്വം നൽകി

Tags

Below Post Ad