പോസ്റ്റ് ഓഫീസ് ആര്‍ ഡി ലഘുസമ്പാദ്യ പദ്ധതിയിൽ ഏജന്റിന്റെ കൈവശം തുക ഏല്‍പ്പിക്കുമ്പോള്‍ ഉടന്‍ തന്നെ ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയ്യൊപ്പ് വാങ്ങേണ്ടതാണെന്ന് ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
നിക്ഷേപകന്‍ നല്‍കിയ തുക പോസ്റ്റ് ഓഫീസില്‍ ഒടുക്കിയതിനുള്ള ആധികാരികമായ രേഖ പോസ്റ്റ്മാസ്റ്റര്‍ ഒപ്പിട്ട് സീല്‍ വെച്ച് നല്‍കുന്ന പാസ്ബുക്ക് മാത്രമാണ്.
ഇത്തരം രേഖപ്പെടുത്തലുകള്‍ യഥാസമയം നടത്തുന്നുണ്ടെന്ന് നിക്ഷേപകര്‍ പരിശോധിച്ച് ബോധ്യപ്പെടണമെന്നും ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
പോസ്റ്റാഫീസ് നിക്ഷേപം; ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡില്‍ ഏജന്റിന്റെ കൈയ്യൊപ്പ് വാങ്ങണം
ജനുവരി 10, 2023
Tags