കുന്നംകുളം : വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണം തട്ടിയെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.
ഇരിങ്ങാലക്കുട പുത്തന്‍തോട് വടക്കേടത്ത് വീട്ടില്‍ സംഗമേഷ് (34) ആണ് അറസ്റ്റിലായത്. യുവതിയുടെ പരാതിയില്‍ കുന്നംകുളം പൊലീസാണ് കേസെടുത്തത്.
2020 മുതല്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്നും മൂന്നുലക്ഷം രൂപ തട്ടിയെടുത്തെന്നുമാണ് പരാതിയില്‍ പറയുന്നത്.
കുന്നംകുളം എസ്എച്ച്ഒ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്
വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ച് പണം തട്ടി; കുന്നംകുളത്ത് യുവാവ് അറസ്റ്റില്‍
ജനുവരി 10, 2023
Tags