കുന്നംകുളം സ്വദേശി ബഹറൈനിൽ കുഴഞ്ഞുവീണ് മരിച്ചു


 

മനാമ: മകനെ സ്കൂൾ ബസിൽ കയറ്റി വിടാൻ ബസ് സ്റ്റോപ്പിലെത്തിയ പിതാവ് കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ കുന്നംകുളം സ്വദേശി സത്യനാഥൻ ഗോപി (50) ആണ് മരിച്ചത്.

അൽ മന്നായ് കമ്പനിയിൽ ജോലി ചെയ്യുന്ന ഇദ്ദേഹം ഇന്ത്യൻ സ്കൂളിൽ മൂന്നാം ക്ലാസ് വിദ്യാർഥിയായ ഏകമകൻ ശ്രീനാഥിനെ ചൊവ്വാഴ്ച രാവിലെ ബസ് കയറ്റി വിടാൻ പോയപ്പോഴാണ് കുഴഞ്ഞുവീണത്.

 ഉടൻതന്നെ മറ്റ് രക്ഷിതാക്കൾ തൊട്ടടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഫോഗ് പ്രിന്റിങ് സർവിസസിൽ ജോലി ചെയ്യുന്ന സുധയാണ് ഭാര്യ. പരേതരായ ഗോപി, ശ്രീമതി എന്നിവരാണ് സത്യനാഥ​െന്റ മാതാപിതാക്കൾ. കുടുംബം ഇപ്പോൾ കോയമ്പത്തൂരിലാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്.

മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി സാമൂഹിക പ്രവർത്തകനായ മനോജ് വടകര പറഞ്ഞു.

Below Post Ad