കുഴിമന്തിയും അൽഫാമും കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി




കൊച്ചി: കൊച്ചിയിൽ കുഴിമന്തിയും അൽഫാമും കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സ തേടിയവരുടെ എണ്ണം 68 ആയി.
പറവൂരിലെ മജ്ലിസ് ഹോട്ടലിൽ നിന്നാണ് ഇവരെല്ലാം കുഴിമന്തിയും അൽഫാമും കഴിച്ചത്. 

ചികിത്സ തേടിയവരിൽ 28 പേർ പറവൂർ താലൂക്ക് ആശുപത്രിയിലും 20 പേർ സ്വകാര്യ ആശുപത്രിയിലും മൂന്നുപേർ കളമശേരി മെഡിക്കൽ കോളേജിലുമാണ് ചികിത്സ തേടിയത്.

ചെറിയ രീതിയിൽ ശർദ്ദിയും ദേഹാസ്വാസ്ഥ്യം ഉൾപ്പെടെയുള്ള മറ്റു ചില പ്രശ്നങ്ങളും ഉണ്ടായതിനെ തുടർന്നാണ് ഇവർ ആശുപത്രിയിൽ ചികിത്സ തേടിയത്. 

തൃശൂരിലും കോഴിക്കോടുമുളള ആശുപത്രികളിലാണ് മറ്റുള‌ളവർ. മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഒരു യുവതിയുടെ നില ഗുരുതരമാണെന്നാണ് വിവരം.

കൂട്ടത്തിൽ രണ്ട് കുട്ടികളുമുണ്ട്. ഒൻപതുപേർ കുന്നുകര എം.ഇ.എസ് കോളേജിലെ വിദ്യാർത്ഥികളാണ്. ഇവർ മജ്‌ലിസ് ഹോട്ടലിൽ നിന്നും തിങ്കളാഴ്‌ച വൈകിട്ട് കുഴിമന്തിയടക്കം കഴിച്ചിരുന്നു.

വാർത്ത പുറത്തുവന്നതിന് പിന്നാലെ ഇവിടെ നിന്ന് ഭക്ഷണം കഴിച്ച കൂടുതൽ ആളുകൾ ആശുപത്രിയിലെത്തി പ്രാഥമിക പരിശോധന നടത്തി മടങ്ങി. ആരുടെയും ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.


Tags

Below Post Ad