ക്രെഡിറ്റ്​ കാർഡ്​ വഴി വിമാന ടിക്കറ്റെടുക്കുന്നവർ കാർഡ്​ കരുതണമെന്ന്​ എയർ ഇന്ത്യ എക്സ്പ്രസ്


 

ക്രെഡിറ്റ്​ കാർഡ്​ വഴി ടിക്കറ്റെടുക്കുന്നവർ വിമാനത്തവളത്തിലെത്തുമ്പോൾ സ്വന്തം ക്രെഡിറ്റ്​ കാർഡ്​ കൈയിൽ കരുതണമെന്ന്​ എയർഇന്ത്യ എക്സ്​പ്രസ്​. കാർഡില്ലെങ്കിൽ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്​ കരുതണമെന്നും അവർ അറിയിച്ചു.

മറ്റൊരാളുടെ ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ചാണ്​ ടിക്കറ്റെടുത്തതെങ്കിൽ അയാളുടെ ഓതറൈസേഷൻ ലെറ്ററും കാർഡിന്‍റെ പകർപ്പും കരുതണം.

 നേരത്തെ മുതലുണ്ടായിരുന്ന നിബന്ധന വീണ്ടും കർശനമാക്കുന്നതിന്‍റെ ഭാഗമായാണ്​ നടപടി. മറ്റൊരാളുടെ ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ചുള്ള തട്ടിപ്പ്​ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ്​ നടപടി.

എയർ ഇന്ത്യ എക്സ്​പ്രസ്​ മാത്രമാണ്​ നിലവിൽ ഈ നയം കർശനമാക്കുന്നതായി അറിയിച്ചിരിക്കുന്നത്​. മറ്റ്​ എയർലൈനുകൾക്കും ഇതേ നയമാണെങ്കിലും ഇക്കാര്യം കർശനമായി പരിശോധിക്കാറില്ല. 

ഇനി മുതൽ ചെക്ക്​ ഇൻ സമയത്ത്​ ക്രെഡിറ്റ്​ കാർഡ്​ വിവരം അധികൃതർ ആവശ്യപ്പെട്ടാൽ നൽകേണ്ടിവരും. റാൻഡം ചെക്കിങ്​ ആയിരിക്കും നടത്തുക.

അതേസമയം, അംഗീകൃത ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റെടുക്കുന്നവരെ ഈ നിയമം ബാധിക്കില്ലെന്ന്​  ട്രാവൽ ഏജൻസി അധികൃതർ അറിയിച്ചു. ഏജൻസികൾ ക്രെഡിറ്റ്​ കാർഡ് ഉപയോഗിച്ചല്ല ടിക്കറ്റെടുക്കുന്നത്​.




Below Post Ad