അനുമതി ലഭിച്ച റോഡ് പണി കഴിയാതെ രണ്ട് കൊല്ലം ; ഫോട്ടോഗ്രാഫിക്കൽ പ്രതിഷേധവുമായി നാട്ടുകാർ


 

പറക്കുളം റേഷൻ കട - എംആർഎസ്എസ് സ്കൂൾ പ്രിയദർശനി  റോഡിന്റെ പ്രവർത്തനത്തിന് അനുമതി ലഭിച്ച് രണ്ടുവർഷം പിന്നിട്ടിട്ടും റോഡ് പണി നടക്കാത്തതിൽ  നാട്ടുകാരുടെ വേറിട്ട പ്രതിഷേധം.

റോഡ് പണി നടക്കുന്നു എന്ന സൂചനാ ബോർഡും,  റോഡ് പണി നടന്നതിന്റെ എഡിറ്റിംഗ് ഫോട്ടോയും ഉപയോഗിച്ച്  അധികാരികൾക്ക്  നന്ദി അറിയിച്ചു കൊണ്ടാണ് വേറിട്ട പ്രതിഷേധം നാട്ടുകാർ   ഒരുക്കിയത്.

കപ്പൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലാണ് 2021 ഫെബ്രുവരി പന്ത്രണ്ടാം തീയതി   പതിഞ്ചുലക്ഷത്തി മുപ്പതിനായിരം (15,30,000) രൂപയുടെ അനുമതിയോടുകൂടെ നിർമ്മാണോദ്ഘാടനം നടത്തിയത്. പിന്നീട് യാതൊരുവിധ പ്രവർത്തനവും നടന്നിട്ടില്ല.

കുറച്ചു കാലങ്ങൾക്ക് ശേഷം തൃത്താല എംഎൽഎ എം.ബി രാജേഷിന് നിവേദനം സമർപ്പിച്ചപ്പോൾ വഴിയിലെ പുല്ലുകളും  ചാഞ്ഞു നിൽക്കുന്ന മരങ്ങളും വെട്ടി വൃത്തിയാക്കി എന്നല്ലാതെ റോഡ് നിർമ്മാണത്തിന്റെ ആലോചന പോലും വന്നില്ല എന്നാണ് പ്രദേശവാസികളുടെ പ്രതികരണം.

Tags

Below Post Ad