കോഴിക്കോട് : ചികിത്സ കഴിഞ്ഞ് മർക്കസിൽ തിരിച്ചെത്തിയ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരെ പട്ടാമ്പി എം എൽ എ മുഹമ്മദ് മുഹ്സിൽ സന്ദർശിച്ചു.
ഉസ്താദ് സുഖം പ്രാപിച്ചു വരുന്നതിൽ ഏറെ സന്തോഷമുണ്ട്. ക്രാന്തദർശിയും കർമ്മനിരതനും ശക്തമായ നേതൃഗുണവുമുള്ള അപൂർവ്വം വ്യക്തികളിൽ ഒരാളായ കാന്തപുരം ഉസ്താദ് വീണ്ടും തന്റെ കർമ്മമണ്ഡലങ്ങളിൽ സജീവമാകട്ടെ എന്ന് അദ്ദേഹം പറഞ്ഞു.
തന്റെ കുടുംബത്തിന് ഉസ്താദുമായുള്ള അടുപ്പം ഞാൻ ജനിക്കുന്നതിനും മുമ്പുള്ളതാണെന്നും ആ പഴയ കാര്യങ്ങളൊക്കെ ഉസ്താദ് സംസാരത്തിൽ സൂചിപ്പിച്ചത് ഏറെ സന്തോഷം നൽകുന്നു എന്നും പൂർണ്ണ ആരോഗ്യവാനായി വളരെ വേഗത്തിൽ വീണ്ടും സജീവമാകാൻ ഉസ്താദിന് കഴിയട്ടെയെന്നും എം എൽ എ പറഞ്ഞു.
കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരെ മുഹമ്മദ് മുഹ്സിൽ സന്ദർശിച്ചു.
ജനുവരി 18, 2023