കൂടല്ലൂർ : പ്രശസ്ത ആയുർവേദ ഡോക്ടറും ആനക്കരയിലെ സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്ന വ്യക്തിത്വവുമായ ഡോ . ഹുറൈർകുട്ടിയുടെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മന്ത്രി എം.ബി രാജേഷ്.
വളരെ ജനകീയനായ ഡോക്ടറായിരുന്നു അദ്ദേഹം. സ്വന്തം മാതാവിൽ നിന്ന് ആതുരസേവനത്തിന്റെ ആദ്യപാഠങ്ങൾ ഗ്രഹിച്ച ശേഷം കോട്ടയ്ക്കൽ ആയുർവേദ കോളേജിൽ പഠിച്ച് ആയുർവേദ ഡോക്ടറായി. സർക്കാർ സർവീസിൽ ദീർഘകാലം പ്രവർത്തിച്ചു.
തന്റേതായ രീതിയിലുള്ള പ്രത്യേക ചികിത്സാരീതികളും പ്രത്യേക ചിട്ടകളും കൊണ്ട് രോഗശാന്തി വരുത്തുന്നതിൽ അദ്ദേഹത്തിന് സവിശേഷമായ കഴിവുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ജനകീയതയുടെ അടിത്തറ അതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു..