പട്ടാമ്പി-പുലാമന്തോൾ പാതയിലെ ആമയൂരിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആർക്കും ആളപായമില്ല. ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. നാല് വാഹനങ്ങളാണ് ഒന്നിനുപിറകെ ഒന്നായി കൂട്ടിയിടിച്ചത്.കൊപ്പം ഭാഗത്തുനിന്ന് പട്ടാമ്പി ഭാഗത്തേക്ക് വരികയായിരുന്നു വാഹനങ്ങൾ. ആമയൂർ കോളേജിനു സമീപത്തായി മുന്നിലുണ്ടായിരുന്ന ബസ് നിർത്തിയതോടെയാണ് പിറകിൽ വന്ന വാഹനങ്ങൾ അപകടത്തിൽപ്പെട്ടത്.
ബസിന് പിറകിൽവന്ന ട്രാവലർ പെട്ടെന്ന് നിർത്തിയതോടെ ഇതിനുപിറകിലായി വന്ന കാറും പിന്നാലെ വന്ന മറ്റൊരു കാറും മിനി പിക്കപ്പ് വാനും കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെത്തുടർന്ന് ഏറെനേരം ഗതാഗതവും തടസ്സപ്പെട്ടു.