കൂറ്റനാട് : തൃത്താല മണ്ഡലത്തിൽ സോക്കർ കാർണിവലിന്റെ തുടർച്ചയായി നടത്തുന്ന ഫുട്‌ബോൾ അക്കാദമിയിലേക്ക് ട്രയൽ സെലക്ഷൻ എട്ടിന് രാവിലെ ഒമ്പതിന് നടത്തുമെന്ന് മന്ത്രി എം.ബി. രാജേഷിന്റെ ഓഫീസ് അറിയിച്ചു.
സംസ്ഥാന ഫുട്‌ബോൾ താരം സി.കെ. വിനീതിന്റെ നേതൃത്വത്തിലാണ് അക്കാദമിയിലേക്കുള്ള സെലക്ഷൻ ട്രയൽസ് നടക്കുന്നത്.
ചാത്തനൂർ സ്‌കൂൾ മൈതാനത്ത് നടക്കുന്ന സെലക്ഷനിൽ 10 മുതൽ 14 വയസ്സുവരെയുള്ള വിദ്യാർഥികൾക്ക് പങ്കെടുക്കാവുന്നതാണ്.
തൃത്താലയിൽ ഫുട്‌ബോൾ അക്കാദമി സെലക്ഷൻ ഇന്ന്
ജനുവരി 08, 2023