പുലാമന്തോളിൽ കാർ ബൈക്കിലിടിച്ച് അപകടം; ഏലംകുളം സ്വദേശി മരിച്ചു


 

പുലാമന്തോൾ : പുലാമന്തോൾ യു പി യിൽ കാർ ബൈക്കിൽ ഇടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു.

 ഏലംകുളം പാറക്കൽ മുക്ക് G L P സ്കൂളിന് സമീപം താമസിക്കുന്ന പരേതനായ കൊറൊടി വേലായുധന്റെ മകൻ ധനേഷ് ആണ് ഇന്നലെ വൈകുന്നേരം പുലാമന്തോൾ  യു.പിയിൽ വെച്ചുണ്ടായ  അപകടത്തിൽ  മരണപ്പെട്ടത്. 

അപകടം ഉണ്ടായ ഉടനെ സമീപത്തുള്ളവർ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ഇടിച്ച കാർ നിറുത്താതെ കടന്നു കളഞ്ഞു 

Below Post Ad