കുന്നംകുളത്ത് മരമില്ലിൽ വൻ തീപിടുത്തം : ഒരു കോടിയുടെ മരങ്ങൾ കത്തിനശിച്ചു


 

കുന്ദംകുളം :  മരത്തംകോട് മരമില്ലിൽ വൻ തീപിടുത്തം. ചൊവ്വന്നൂർ സ്വദേശി ഹരിദാസിന്റെ ഉടമസ്ഥതയിലുള്ള സൂര്യ വുഡ് ഇൻ്റസ്ട്രീസ് ആൻ്റ് ഫർണ്ണീച്ചർ വർക്ക്സ് എന്ന പേരിലുള്ള മരമില്ലിലാണ് തീപിടുത്തം ഉണ്ടായത്.

തേക്ക്, ഈട്ടി മരങ്ങൾ ഉൾപ്പെടെ പൂർണമായും കത്തി നശിച്ചു.
ഇന്നലെ രാത്രി 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. 

മരത്തംകോട് ക്രിസ്ത്യൻ പള്ളിക്ക് സമീപമാണ് മരമില്ല് പ്രവർത്തിച്ചിരുന്നത്. ഷോർട്ട് സർക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണമെന്നാണ് സംശയം.

കുന്നംകുളം, വടക്കാഞ്ചേരി, ഗുരുവായൂർ തൃശൂർ എന്നീ ഫയർ സ്റ്റേഷനുകളിൽ നിന്നായി 7 യൂണിറ്റ് ഫയർഫോഴ്സ് എത്തി രണ്ട് മണിക്കൂറിലതികം സമയമെടുത്താണ് തീയണക്കാൻ ആയത്. കുന്നംകുളം പോലീസും സ്ഥലത്ത് എത്തിയിരുന്നു. 

ഏകദേശം ഒരു കോടിയോളം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

Below Post Ad