ഭാരതപ്പുഴയിലെ പുൽക്കാടുകളിൽ തീപ്പിടിത്തം പതിവാകുന്നു


 

പട്ടാമ്പി: ഭാരതപ്പുഴയിലെ ആവാസവ്യവസ്ഥയെ ബാധിക്കുന്നരീതിയിൽ പുൽക്കാടുകളിൽ തീപ്പിടിത്തം. 

വേനൽക്കാലമായതോടെ പട്ടാമ്പി, തൃത്താല മേഖലകളിലെ ഭാരതപ്പുഴയിലെ കുറ്റിക്കാടുകൾക്ക്‌ തീപ്പിടിക്കുന്നത് പതിവുകാഴ്ചയായി. 

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പട്ടാമ്പി പാലത്തിനുസമീപം രണ്ടുതവണ പുൽക്കാടുകൾക്ക് തീപിടിച്ചു. 


തൃത്താല വെള്ളിയാങ്കല്ല് പ്രദേശത്തും പുൽക്കാടുകൾക്ക്‌ തീപിടിച്ചിരുന്നു. മണിക്കൂറുകളോളം കത്തിയശേഷമാണ് അണഞ്ഞത്. 

ഇത് പുഴയുമായി ബന്ധപ്പെട്ട ആവാസവ്യവസ്ഥയെ ബാധിക്കുന്നുണ്ട്. ദേശാടകരായെത്തുന്ന പക്ഷികൾക്കും തീപിടിത്തം ഭീഷണിയാവുന്നുണ്ടെന്ന് പരിസ്ഥിതിപ്രവർത്തകർ പറയുന്നു.

Below Post Ad