എരുമപ്പെട്ടി : പന്നിത്തടത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി .
ചിറമനേങ്ങാട് മാത്തൂർ ക്ഷേത്രത്തിന് സമീപം ഹാരിസിന്റെ ഭാര്യ ഷഫീന (28), മകൾ രണ്ടര വയസ്സുള്ള അജുവ, മകൻ ഒരു വയസ്സുകാരൻ അമൻ എന്നിവരെയാണ് വീടിന്റെ മുകളിലത്തെ നിലയിലെ ബാൽക്കണിയിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്.
ഷഫീനയുടെ ഭർത്താവ് ഹാരിസ് വിദേശത്താണ്. 7 വർഷം മുമ്പാണ് ഇവർ വിവാഹിതരായത്.സംഭവ സമയത്ത് ഹാരിസിൻ്റെ ഉമ്മ ഫാത്തിമയും മൂത്ത ആറ് വയസ്സുകാരി മകൾ അയ്നയും വീട്ടിൽ ഉണ്ടായിരുന്നു.
മൃതദേഹങ്ങൾക്ക് സമീപത്ത് നിന്നായി പെട്രോൾ മണമുള്ള കുപ്പികളും ലൈറ്ററും കണ്ടെത്തി.കുന്നംകുളം എ.സി.പി ടി.എസ് ഷിനോജിന്റെ നേതൃത്വത്തിൽ എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.