തൃശൂർ : ആര്യംപാടത്ത് പിക്കപ്പ് ലോറിയുമായി കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരുക്കേറ്റു.
ദേശമംഗലത്ത് താമസിക്കുന്ന തമിഴ്നാട് സ്വദേശി ശങ്കർ (23) ആണ് മരിച്ചത്. പരുക്കേറ്റ ഗോപി (22), വീരാങ്കൻ (28) എന്നിവർ മെഡി. കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
കോഴി കയറ്റിവന്ന ലോറിയുമായാണ് ബൈക്ക് കൂട്ടിയിടിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
പുലർച്ചെ അഞ്ചരയ്ക്കാണ് അപകടമുണ്ടായത്. കാലങ്ങളായി ടെയിൽ പണിയുമായി ബന്ധപ്പെട്ട് ദേശമംഗലത്ത് കഴിയുന്നയാളാണ് മരിച്ച ശങ്കർ.
അങ്കമാലിയിലേക്കുള്ള യാത്രയിലാണ് അപകടമുണ്ടായത്. പൊലീസ് പിക്കപ്പ് ലോറി കസ്റ്റഡിയിലെടുത്തിട്ടുണ്ട്.